tree
tree

നെല്ലിയാമ്പതി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയായ നെല്ലിയാമ്പതിയിൽ വാഹന ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാത്രി 9മണിയോടെയാണ് വണ്ണാത്തിപ്പാലം, കരടി എന്നി പ്രദേശങ്ങളിൽ വൻമരങ്ങൾ കടപുഴകി വീണത്. ഇന്നലെ രാത്രി വൈകിയും വണ്ണാത്തിപ്പാലം - കാരപ്പാറ റോഡിൽ വാഹന ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. ഇന്നലെ രാവിലെ 8.15ന് കാരപ്പാറ എത്തേണ്ട കെ.എസ്.ആർ.ടി.സി നൂറടിയിൽവച്ച് തന്നെ സർവീസ് അവസാനിപ്പിച്ചു. മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് അഞ്ചോളം വൈദ്യുതികാലുകൾ തകർന്നിട്ടുണ്ട്, ഇതേ തുടർന്ന് പ്രദേശത്തെ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.