road
ഒറ്റപ്പാലം ഓപ്പൺ ഓഡിറ്റോറിയത്തിന് സമീപം റോഡിൽ വരച്ച സീബ്രാലൈൻ.

ഒറ്റപ്പാലം: കാൽനട യാത്രക്കാർക്ക് നഗരത്തിലെ റോഡ് മുറിച്ചുകടക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് സീബ്രാലൈൻ വരച്ചു. നഗരത്തിലെ രണ്ട് ഭാഗങ്ങളിലാണ് സീബ്രാ ലൈൻ വരച്ചത്. യാത്രക്കാരുടെ മാസങ്ങളായുള്ള ആവശ്യമാണ് ഇതോടെ പരിഹാരമായത്.

ബസ് സ്റ്റാന്റിനും ഷൊർണൂർ റോഡിൽ പെട്രോൾ പമ്പിന് മുന്നിലാണ് പൊതുമരാമത്ത് റോഡ് വിഭാഗം സീബ്രാ ലൈനുകൾ വരച്ചത്. വീതികുറഞ്ഞ റോഡിൽ തിരക്കുകാരണം യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ഏറെ പ്രയാസമാണ്. ആദ്യമുണ്ടായിരുന്ന സീബ്രാലൈനുകൾ മാഞ്ഞതോടെയാണ് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടായത്. ഇതിനുപുറമേ അപകടങ്ങളും പതിവായിരുന്നു. ഒറ്റപ്പാലത്തിന് പുറമെ ലെക്കിടിയിലും സീബ്രാലൈൻ വരച്ചിട്ടുണ്ട്.