കൊല്ലങ്കോട്: വട്ടേക്കാട് പെട്രോൾ ബങ്കിന് സമീപം എക്സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ നാലുകിലോ കഞ്ചാവുമായി കൊടുങ്ങല്ലൂർ കുടുമ്പടി വീട്ടിൽ സുൽഫീക്കർ (24), മുകുന്ദപുരം തെക്കുകര അസ്‌നർ നബിൻ (26) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പത്തിനാണ് സംഭവം.
കൊടൈക്കനാലിൽ നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തുള്ള വില്പനക്കാരന് എത്തിക്കാൻ ബൈക്കിൽ പോകുന്നതിനിടെയാണ് പിടിയിലായത്. എറണാകുളത്തെത്തിച്ചാൽ ഇവർക്ക് 25,000 രൂപ പ്രതിഫലം ലഭിക്കുമെന്ന് പ്രതികൾ മൊഴി നൽകി.
പരിശോധനയിൽ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാലഗോപാലൻ, അസി.ഇൻസ്പെക്ടർ പി.സുരേഷ്, പി.ഒ രാജു, സി.ഇ.ഒമാരായ അബ്ദുൾ കലാം, ഉമ്മർ ഫാറൂഖ്, ഷാജഹാൻ, ബിജിലാൽ, രഞ്ജിനി, രാഗി പങ്കെടുത്തു.