bike
bike

മണ്ണാർക്കാട്: എക്‌സൈസ് റെയിഞ്ച് സംഘം ആനമൂളി ഭാഗത്തുനടത്തിയ പരിശോധനയിൽ 800 ഗ്രാം കഞ്ചാവും ഒരു പൾസർ ബൈക്കും പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥരുടെ പരിശോധന കണ്ട് ആനമൂളി പാലവളവിൽ നിന്നും ഉരുളം കുന്ന് റോഡിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ 2 കിലോ മീറ്റർ അധികൃതർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പ്രതി കഞ്ചാവും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മുക്കാലിയിൽ നിന്ന് മണ്ണാർക്കാട് വഴി കടത്താൻശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.

എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൾ അഷറഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണമൂർത്തി, അലി അസർ എന്നിവരും പങ്കെടുത്തു.