ചിറ്റൂർ:തേങ്കുറുശ്ശി പന്തക്കൽമേട് രാമചന്ദ്രന്റെ കിണറ്റിൽ വീണ പശുവിനെ ചിറ്റൂരിൽ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. വളരെ വ്യാസം കുറഞ്ഞ ഇടുങ്ങിയ കിണറായതിനാൽ ഏറെ നേരത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് പശുവിനെ രക്ഷപ്പെടുത്തിയത്.
സ്റ്റേഷൻ ഇൻ ചാർജ്ജ് എം.രമേഷ് കുമാർ, ലീഡിംഗ് ഫയർമാൻ സി.കെ.ഹർഷൻ എന്നിവരുടെ നേതൃത്വത്തിൽ എ.ശിവദാസൻ, കെ.സജിത്ത്കുമാർ, വി.സുധീഷ്, എസ്.സതീഷ്, എസ്.സുജിത്, കെ.രാഗേഷ്, പി.ശെൽവ ദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.