അലനല്ലൂർ: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി അലനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു. ആലുങ്ങൽ, കലങ്ങോട്ടിരി, അലനല്ലൂർ ടൗൺ, കണ്ണംകുണ്ട്, മാളിക്കുന്ന്, പെരിമ്പടാരി എന്നീ പ്രദേശങ്ങളാണ് ശുചീകരിച്ചത്. കണ്ണംകുണ്ട് വെള്ളിയാർ പുഴയുടെ വിവിധഭാഗങ്ങളിലേ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുയുകയും പൊന്തക്കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്തു.
സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.മുസ്തഫ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ടോമി തോമസ്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ കരീം, മണികണ്ഠൻ, ഭാസ്‌കരൻ, അനിൽകുമാർ, കുഞ്ഞൻ, വാർഡ് അംഗങ്ങൾ സുദർശനകുമാർ, റഷീദ് പരിയാരൻ എന്നിവർ നേതൃത്വം നൽകി.