പാലക്കാട്: നിറുത്തിയിട്ട ട്രാക്ടറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പുതുശ്ശേരി തെക്കേത്തറ പാറക്കൽ ഹൗസ് ശ്രീനിവാസന്റെ മകൻ രതീഷ് (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിനാണ് അപകടം. വീട്ടിൽ നിന്ന് മുടപ്പല്ലൂരിലെ ഹാർഡ് വെയർ ഷോപ്പിലേക്ക് ജോലിക്ക് പോകുന്നതിനിടെ കാടാങ്കോട് തുഷാര മാർബിൾസിന് സമീപത്ത് നിർത്തിയിട്ട ട്രാക്ടറിൽ രതീഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തി.