കൊല്ലങ്കോട്: പനങ്ങാട്ടിരി അമ്പലപ്പറമ്പ് വീട്ടിൽ പരേതനായ നാരായണന്റെ മകൻ സുനിൽ (33) കേലക്കോട്ടിലെ കൊക്കറണിയിൽ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകീട്ട് മുതൽ കാണാതായ സുനിലിന്റെ വസ്ത്രങ്ങളും മറ്റും കിണറിന്റെ പരിസരത്ത് കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. അമ്മ: ലീല. സഹോദരങ്ങൾ: സുലോചന, പുഷ്പലത, സുനിത, സുഷമ, സുമേഷ്.