പാലക്കാട്: നോമ്പുകാലത്ത് പഴങ്ങളാണ് താരം, വൈകുന്നേരങ്ങളിലെ ഇഫ്ത്താർ വിരുന്നുകളിൽ ഒഴിച്ചുകൂടാനാകാത്ത പഴങ്ങൾക്ക് ഇപ്പോൾ പൊള്ളുന്ന വിലയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിളുകൾക്കാണ് വില കൂടുതൽ.ഇറ്റലി, പോളണ്ട്, ഉക്രെയിൻ എന്നിവിടങ്ങളിൽ നിന്നുള്ളവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. വിലയുടെ കാര്യത്തിലും ഇവർ തന്നെയാണ് മുന്നിൽ. 150 മുതൽ 260 രൂപ വരെയാണ് ആപ്പിളിന്റെ വില.
കഴിഞ്ഞയാഴ്ച 80 രൂപയുണ്ടായിരുന്ന ഓറഞ്ചിന് ഇപ്പോൾ വില 140. അത്തിപ്പഴം, പ്ലംസ്, കിവി, ഞാവൽ എന്നിങ്ങനെ പേകുന്നു ഇഫ്താർ വിരുന്നിലെ മറ്റു പ്രമുഖകർ. കിലോയ്ക്ക് 350 രൂപയാണ് വിലയെങ്കിലും ഞാവൽ പഴത്തിന് ഡിമാന്റേറെയാണെന്ന് കച്ചവടക്കാർ പറയുന്നു. വിദേശയിനം പ്ലംസിനും ആവശ്യക്കാരുണ്ട്. 350 രൂപ മുതലാണ് ഇതിന്റെ വില. ഒരു കിലോ മാതളത്തിന് ഇപ്പോൾ 85 രൂപയുണ്ട്.
മുന്തിരിയിനങ്ങളിലുമുണ്ട് വ്യത്യസ്ത തരങ്ങൾ. 70 മുതൽ 130 രൂപ വരെയാണ് വില. കൂടാതെ നാട്ടിൻ പുറങ്ങളിൽ സുലഭമായി കിട്ടുന്ന മാമ്പഴങ്ങളും വിപണിയിലെ താരമാണ്. ചൂട് പൈനാപ്പിൾ ഉദ്പാതനത്തെ ബാധിച്ചതിനാൽ വില അല്പം ഉയർന്നിട്ടുണ്ട്. നൂറ് രൂപയ്ക്ക് 6 എണ്ണം വിറ്റിരുന്ന പൈനാപ്പിളിന് ഇപ്പോൾ വില ഇരട്ടിയോളം വർദ്ധിച്ചു.
-ആപ്പിൾ
ഇറ്റലി- 160രൂപ
പോളൻഡ്- 150രൂപ
ഉക്രയ്ൻ- 180രൂപ
ഗ്രീൻ ആപ്പിൾ- 200രൂപ
-മുന്തിരി
കുരുവില്ലാത്തത്- 100രൂപ
ഗ്ലോബ്- 130രൂപ
പനീർ മുന്തിരി- 80രൂപ
-മാമ്പഴം
സിന്ദൂരം- 40രൂപ
മൽഗോവ- 60രൂപ
അൽഫോൺസ്- 60രൂപ
തയ്യാറാക്കിയത് ഷീന മാർട്ടിൻ