card
ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ്

ശ്രീകൃഷ്ണപുരം: പഞ്ചായത്തിൽ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ് പുതുക്കൽ 24 മുതൽ ആരംഭിക്കും. റേഷൻ കാർഡിൽപേരും ആധാർ കാർഡുമുള്ള കുടുംബത്തിലെ ഒരംഗം കാർഡ് പുതുക്കാൻ ഹാജരായാൽ മതി. റേഷൻ കാർഡ്, ആധാർ കാർഡ്, നിലവിലുള്ള ആരോഗ്യ ഇൻഷ്വറൻസ് കാർഡ്, 50 രൂപ എന്നിവ കൊണ്ടുവരണം. വിവിധ വാർഡുകളും ഹാജരാകേണ്ട തിയതികളും. 24ന് വാർഡ് ഒന്ന്, 25ന് വാർഡ് രണ്ട്, 26ന് വാർഡ് മൂന്ന്, 27ന് വാർഡ് നാല്, 28ന് വാർഡ് അഞ്ച്, 29ന് വാർഡ് ആറ്, 30ന് വാർഡ് ഏഴ്, 31ന് വാർഡ് എട്ട്, ജൂണ് ഒന്ന് വാർഡ് ഒമ്പത്, രണ്ടിന് വാർഡ് പത്ത്, മൂന്നിന് വാർഡ് 11, നാലിന് വാർഡ് 12, ആറിന് വാർഡ് 13, ഏഴിന് വാർഡ് 14.