പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഭക്ഷ്യവിഷബാധ. ആശുപത്രി ജീവനക്കാർ ഉൾപ്പെടെ അമ്പതലേറെ പേർക്ക് ഛർദിയും വയറിളക്കവും ബാധിച്ചു. ജില്ലാ ആശുപത്രിയിലും വനിതാ ശിശു ആശുപത്രിയിലുമുള്ള ജീവനക്കാർക്കും ഗവ: മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്കും ആശുപത്രിയിലെ നഴ്‌സിങ് വിദ്യാർത്ഥികൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ ഭക്ഷ്യസുരക്ഷാ അധികൃതർ പരശോധന നടത്തി.
എവിടെ നിന്നു കഴിച്ച ഭക്ഷണമാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അധികൃതർ പരശോധ നടത്തുന്നുണ്ട്. ആശുപത്രി കാന്റീനിലും ജീവനക്കാരും വിദ്യാർഥികളും പതിവായി പോകുന്ന സമീപത്തെ കടകളിലും പരശോധന നടത്തി. ആശുപത്രി കാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ആക്ഷേപം ഉയർന്നിരുന്നെങ്കിലും അധികൃതർ പരിഗണിച്ചിരുന്നില്ല.