anusmaranam
രാജീവ്ഗാന്ധി അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: കരിമ്പുഴ സഹകരണ അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ഹരിഗോവിന്ദൻ അദ്ധ്യക്ഷനായി.

വൈസ് പ്രസിഡന്റ് കെ.മരയ്ക്കാർ, പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി, പി.എസ്.അബ്ദുൾ ഖാദർ, പി.എ.തങ്ങൾ, എൻ.ദിവാകരൻ, കെ.എച്ച്.ഹനീഫ, ജോൺസൺ കുറ്റിക്കൽ സംസാരിച്ചു.