silpasala
ശ്രീകൃഷ്ണപുരത്ത് നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു.

ശ്രീകൃഷ്ണപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2018-19 വർഷത്തെ പ്രവർത്തന മികവ് തെളിയിച്ച പഞ്ചായത്തുകൾക്കുള്ള അനുമോദനവും ജനപ്രതിനിധികൾക്കുള്ള ശില്പശാലയും ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജ്യോതിവാസൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എൻ.ഷാജു ശങ്കർ, കെ.അംബുജാക്ഷി, ഷീബ പാട്ടത്തൊടി, അഡ്വ.കെ.മജീദ്, ടി.രാമചന്ദ്രൻ, കെ.ശാന്തകുമാരി, ജില്ലാ പ്രോഗ്രാം ഓഫീസർ സി.എസ്.ലതിക, ബി.പി.ഒ കെ.വിനോദ് കുമാർ, എ.മുഹമ്മദാലി സംസാരിച്ചു. സി.എസ്.ലതിക ക്ലാസെടുത്തു.