rto
ആർ.ടി.ഒ ടി.സി.വിനീഷിന്റെ നേതൃത്വത്തിൽ മലമ്പുഴ ഇറിഗേഷൻ വകുപ്പിന്റെ ഗ്രൗണ്ടിൽ സ്‌കൂൾ ബസുകൾ പരിശോധിക്കുന്നു.

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂൾ ബസുകളുടെ മഴക്കാലപൂർവ പരിശോധന ആരംഭിച്ചു. മലമ്പുഴ ഇറിഗേഷൻ വകുപ്പിന്റെ ഗ്രൗണ്ടിലാണ് പരിശോധന. ആദ്യദിനത്തിൽ 114 ബസുകൾ പരിശോധിച്ചു.

പരിശോധനയിൽ പ്രധാനമായും ടയർ, ഹെഡ്‌ലൈറ്റ്, ബ്രേക്ക് സിസ്റ്റം, വൈപ്പർ, സ്പീഡ് ഗവർണർ, ഡ്രൈവർമാരുടെ പ്രവൃത്തി പരിചയം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിൽ കാര്യക്ഷമമായ 84 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കർ പതിച്ചു നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരും. കൂടാതെ 25ന് സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും.

ആർ.ടി.ഒ ടി.സി.വിനീഷ്, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.ശിവകുമാർ, ജോയിന്റ് ആർ.ടി.ഒ കെ.കെ.രാജീവ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.