അഗളി: അട്ടപ്പാടി ഐ.ടി.ഡി.പി, കില, ഐ.ആർ.ടി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അട്ടപ്പാടിയിലെ പട്ടികവർഗ്ഗ യുവതി യുവാക്കൾക്കായുള്ള റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ ദ്രുത പരിശീലന പരിപാടി ആരംഭിച്ചു. 60 പേർ വീതമുള്ള രണ്ടു റെഗുലർ ബാച്ചും 30 പേരുള്ള സൺഡേ ബാച്ചിലുമായി 150 പട്ടികവർഗ്ഗ യുവതി യുവാക്കൾ പങ്കെടുത്തു. ഐ.ടി.ഡി.പി പി.ഒ കൃഷ്ണപ്രകാശ്, കില കോ-ഓർഡിനേറ്റർ എസ്.ഉമേഷ്, ഐ.ആർ.ടി.സി രജിസ്ട്രാർ ജനാർദ്ധനൻ എന്നിവർ സംസാരിച്ചു.