മണ്ണാർക്കാട്: എസ്.എൻ.ഡി.പി യോഗം കള്ളമല ശാഖ ഗുരുദേവ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവവും കുമാരി സംഘം രൂപീകരണവും കൗൺസിലർ ഷീബ പറവൂർ ഉദ്ഘാടനം ചെയ്തു. യോഗം വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കൃഷ്ണകുമാരി മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് പി.എൻ.കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി സി.യു.രാജേന്ദ്രൻ, മണ്ണാർക്കാട് യൂണിയൻ പ്രസിഡന്റ് എൻ.ആർ.സുരേഷ്, സെക്രട്ടറി കെ.വി.പ്രസന്നൻ, വൈസ് പ്രസിഡന്റ് ആർ.എൻ.റെജി, ഡയറക്ടർ ബോർഡംഗം ജി.അനു, കൗൺസിലർ പി.എം.ഗോപി, വനിതാ സംഘം പ്രഡിഡന്റ് ലളിതാ കഷ്ണൻ, സെക്രട്ടറി എം.രാധ, യൂണിയൻ വനിതാസംഘം കേന്ദ്രസമതി അംഗങ്ങളായ വത്സ വാസുദേവൻ, പ്രീതി, സൈബർ സേന കേന്ദ്രസമതി അംഗവും യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റുമായ എ.രാജപ്രകാശ്, ശാഖാ വൈസ് പ്രസിഡന്റ് വി.വി.ബിനു എന്നിവർ സംസാരിച്ചു.