പാലക്കാട്: ജെ.സി.ഐ എം.എ പ്ലൈ എൻ.ജി.ഒ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ജില്ലാ പൊലീസ് സർജ്ജൻ ഡോ. പി.ബി.ഗുജ്‌റാൾ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് അമിത് സുദേവൻ അദ്ധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് തുഷാർ, റിട്ട. എസ്.പി കെ.വിജയൻ, പ്രിയ വെങ്കിടേഷ്, മെഹറലി, ഷിജിൽ ഗവാസ് എന്നിവർ സംസാരിച്ചു. പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത നിഖിൽ കൊടിയത്തൂരിനെ ഉപഹാരം നൽകി അനുമോദിച്ചു.