പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിന്റെ സെലക്ഷൻ ജൂൺ ഒന്നിന് മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കും. 2003 ജൂലായ് 14ന് മുമ്പ് ജനിച്ചവർക്ക് മീറ്റിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ അസോസിയേഷന്റെ പത്തക്ക രജിസ്‌ട്രേഷൻ നമ്പർ സഹിതം അപേക്ഷ 29ന് മുമ്പ് സെക്രട്ടറി, ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പാലക്കാട് എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9995345802.