apply
അപേക്ഷ ക്ഷണിച്ചു

പാലക്കാട്: മേഴ്‌സി കോളേജിന് സമീപമുള്ള വിശാൽ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ ഉദ്യോഗ പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി ബാങ്കിംഗ് പരീക്ഷകൾ തയ്യാറെടുക്കുന്ന 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ന്യനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റ് ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും സീറ്റുണ്ട്.

യോഗ്യർ ജൂൺ 18ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത്‌സ് പാലക്കാട്, മേഴ്‌സി കോളേജ് ജംഗ്ഷൻ വിശാൽ കോംപ്ലക്സ് 678006 എന്ന വിലാസത്തിൽ ഡിഗ്രി, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും സഹിതം അപേക്ഷിക്കണം. അപേക്ഷ ഫോറം ഓഫീസിൽ നിന്ന് ലഭ്യമാകും. ഫോൺ: 04912506321. പ്രവേശന പരീക്ഷ ജൂൺ 23ന് രാവിലെ പത്തിന് നടക്കും.