melam
മുളയൻകാവിൽ നടന്ന കുട്ടിവാദ്യക്കാരുടെ മേളം അരങ്ങേറ്റത്തിൽ നിന്ന്

ചെർപ്പുളശേരി: അവധിക്കാലത്ത് വാദ്യ വിരുന്നൊരുക്കി മുളയങ്കാവ് മാധവ വാദ്യ വിദ്യാലയത്തിലെ ഇളമുറക്കാർ. പൂരം കൊടിയിറങ്ങിയ മുളയങ്കാവിന് മറ്റൊരു പൂരക്കാലത്തിന്റ ഓർമ്മപ്പെടുത്തലായി മാറി കുട്ടിവാദ്യക്കാരുടെ ചെണ്ടമേളത്തിലെ അരങ്ങേറ്റം. ജിഷ്ണുവിന്റെ പ്രമാണത്തിൽ 22 കുട്ടികൾ ചെമ്പട മേളവും അർജുനിന്റെ പ്രമാണത്തിൽ 22 പേർ പഞ്ചാരിമേളവുമാണ് കൊട്ടിയത്.

മുഖ്യ പരിശീലകനായ മുളയങ്കാവ് അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് അരങ്ങേറ്റം നടന്നത്. മുളയങ്കാവ് ഭഗവതി ക്ഷേത്രസന്നിധിയിൽ നടന്ന വാദ്യോപാസനയ്ക്ക് തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ പി.സന്തോഷ് അദ്ധ്യക്ഷനായി. ട്രസ്റ്റി അംഗങ്ങളായ സി.രാജൻ, എ.രാജേഷ്, വിദ്യാലയം പ്രസിഡന്റ് ടി.പി.കൃഷ്ണൻകുട്ടി, പി.ടി.എ പ്രസിഡന്റ് വിനോദ്, ബാലഗംഗാധരൻ, ശ്രീജ, ഞായത്ത് ബാലൻ, മോഹനൻ, സി.പി.ബാലൻ, തോട്ടിങ്ങൽ മുരളി, ബാലു പങ്കെടുത്തു.