lorry
സിവിൽ സ്റ്റേഷന് സമീപം ഗ്രാനൈറ്റ് കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ നിലയിൽ.

പാലക്കാട്: സിവിൽ സ്റ്റേഷന് സമീപം ഗ്രാനൈറ്റ് കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ വൈകിട്ട് നാലിനാണ് അപകടം. ആന്ധ്രയിൽ നിന്ന് മലപ്പുറത്തേക്ക് ഗ്രാനൈറ്റ് കൊണ്ടുവരുന്നതിതിടെ സിവിൽ സ്റ്റേഷൻ പരിസരത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരശോധനയ്ക്കായി കൈകാണിച്ചപ്പോൾ ലോറി നിറുത്തുന്നതിനിടെയാണ് റോഡരികിലെ മണ്ണിടിഞ്ഞ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് 20 ലക്ഷത്തോളം രൂപയുടെ ഗ്രാനൈറ്റ് നശിച്ചു.