ആലത്തൂർ: ഭർത്താവ് കാമുകിയോടൊപ്പം പോയതിൽ മനംനെന്ത് ഭാര്യ തൂങ്ങിമരിച്ചു. എരിമയൂർ മരുതക്കോട് ബിജുവിന്റെ ഭാര്യ ഐശ്യര്വ(20)ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ബുധനാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം.
ഒൻപതു മാസം മുമ്പാണ് ചിറ്റൂർ അത്തിക്കോട് പനയൂർ പല്ലത്താംപുള്ളി ചന്ദ്രന്റെ മകളായ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. ആറുമാസം ഗർഭിണിയായിരുന്നു. ചൊവ്വാഴ്ച വീട്ടിൽ നിന്നുപോയ ബിജു കാമുകിയായ 40 കാരിയോടൊപ്പമാണ് പോയത്.

സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യയുടെ അച്ഛൻ ചന്ദ്രന്റെ പരാതിയിൽ ബിജു(29) വിനെതിരെ ആലത്തൂർ പൊലീസ് ഭർത്തൃ പീഢനത്തിന് കേസെടുത്തു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.