പാലക്കാട്: ഓടികൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ മരം വീണ് സൈനികൻ മരിച്ചു. മുണ്ടൂർ നാമ്പുള്ളിപുര വീട്ടിൽ സ്വാമിനാഥന്റെ മകൻ പ്രദീപ് (27)ആണ് മരിച്ചത്. ഇന്നലെ രാവിലെ കൂനൂർ മേട്ടുപ്പാളയം റോഡിൽ നന്ദകുമാർ ബ്രിഡ്ജിന് സമീപമാണ് അപകടം. കോയമ്പത്തൂരിൽ നിന്ന് സഹോദരൻ പ്രതീഷിന്റെ കൂടെ കുനൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് പടുകൂറ്റൻ തണൽ മരം കടപുഴകി ബൈക്കിന്റെ മുകളിൽ വീണത്. തൊട്ട് പുറകെ കാറിൽവന്ന യാത്രികരുടെ മുകളിലും മരംവീണെങ്കിലും ഭാഗ്യകൊണ്ട് രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് കോയമ്പത്തൂർ കുന്നൂർ റോഡിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആറ് വർഷമായി പ്രദീപ് പട്ടാളത്തിൽ ചേർന്നിട്ട്. മദ്രാസ് റെജിമെന്റിലാണ് നിലവിൽ ജോലി ചെയ്യുന്നത്. അമ്മ; പ്രേമ, മറ്റു സഹോദരങ്ങൾ പ്രവീൺ, പ്രമോദ്‌.