പട്ടാമ്പി: ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു. ആറംങ്ങോട്ടുകര കള്ളികുന്ന് കോളനിയിൽ ദേവകിയുടെ മകൻ ജയൻ (36) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറങ്ങോട്ടുകര മയിലാടി പാറയ്ക്ക് സമീപമായിരുന്നു അപകടം. ജോലിക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് ട്രാക്ടർ മറിയുകയായിരുന്നു. ട്രാക്ടറിനടിയിൽപ്പെട്ട ജയനെ നാട്ടുകാർ ചേർന്നാണ് പുറത്തെടുത്തത്. ഉടൻ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സുന്ദരി (സുനിത). മക്കൾ: കാർത്തിക, ഏഴു ദിവസം പ്രായമായ കുഞ്ഞ്.