ശ്രീകൃഷ്ണപുരം: മാനസികാരോഗ്യത്തിന് ആയുർവ്വേദം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഹർഷം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.എൻ.ഷാജു ശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ നോഡൽ ഓഫീസർ ഗീതാറാണി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഷാഹിന, ഡോ.മോഹനൻ, കെ.രാജൻ എന്നിവർ സംസാരിച്ചു. മണ്ണമ്പറ്റ ആയുർവ്വേദ ഡിസ്‌പെൻസറിയിലാണ് പദ്ധതി ആരംഭിച്ചത്. ടെൻഷൻ, ഉറക്കമില്ലായ്മ, അമിത ദേഷ്യം, ലഹരി വസ്തുക്കളോടുള്ള അമിതാസക്തി, കുട്ടികളിലെ പഠന വൈകല്യം, പെരുമാറ്റ വൈകല്യം എന്നിവ പരിഹരിക്കാനുതകുന്ന ശാസ്ത്രീയമായ ചികിത്സാരീതിയാണ്. ഒന്നിടവിട്ടുള്ള വ്യാഴാഴ്ചകളിൽ ആവശ്യമായ പരിശോധനകളും ഔഷധവിതരണവും ഇതിന്റെ ഭാഗമായി നടക്കും.