പാലക്കാട്: ജില്ലയിൽ ഒഴിവുവന്ന കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ വാർഡ് 16 നാട്ടുകൽ (സ്ത്രീ സംവരണം), മലമ്പുഴ പഞ്ചായത്തിലെ വാർഡ് 7 കടുക്കാംകുന്ന് ഈസ്റ്റ് (സ്ത്രീ സംവരണം) എന്നവിടങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന് നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.

രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് രാവിലെ 11ന് പുറപ്പെടുവിക്കും. നാമനിർദേശപത്രികകൾ ഇന്ന് മുതൽ ജൂൺ ഏഴ് വൈകീട്ട് മൂന്നുവരെ ബന്ധപ്പെട്ട പഞ്ചായത്തിലെ വരണാധികാരിക്ക് മുമ്പാകെ സമർപ്പിക്കാം. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ജൂൺ 10 നടക്കും. സ്ഥാനാർഥിത്വം ജൂൺ 12 വൈകീട്ട് മൂന്ന് വരെ പിൻവലിക്കാം. വോട്ടെണ്ണൽ ജൂൺ 28 രാവിലെ 10ന് ബന്ധപ്പെട്ട പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.