മല്ലപ്പള്ളി: വായ്പ്പൂര് മുസ്ലിം പഴയപള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ജാമിയാ റഹ്മതുൽ അനാം അറബിക് കോളേജ് ആൻറ് ഹിഫ് ദുൽ ഖുർആൻ കോളേജിന്റെയും യത്തീഖാനയുടെയും 27-ാമത് വാർഷികവും 8-ാമത് സനദ് ദാന മഹാസമ്മേളനവും നടന്നു. ജമാത്ത് പ്രസിഡന്റ് ഹാജി വി.ഐ യൂനുസ് കുട്ടി അദ്ധ്യക്ഷനായിരുന്നു. പത്തനംതിട്ട മുസ്ലിം ജമാഅത് ചീഫ് ഇമാം അബ്ദുൾ ഷുക്കൂർ മൗലവി അൽകാസിമി ഉദ്ഘാടനം ചെയ്തു. സ്ഥാപന ചെയർമാൻ ടി.എച്ച്. അബൂബക്കർ, ജമാത്ത് സെക്രട്ടറി നവാസ് ഖാൻ, ഉപദേശക സമിതി ചെയർമാൻ കെ. എച്ച് സുലൈമാൻ സാഹിബ്, കടുവാപ്പള്ളി ജമാത്ത് ചീഫ് ഇമാം അബൂറാബിയ സദഖത്തുള്ള ബാഖവി, ജമാത്ത് ട്രഷറാർ ഇബ്രാഹിം കുട്ടി, ചെയർമാൻ അഡ്വ. ഇബ്രാഹിം കുട്ടി എന്നിവർ പ്രസംഗിച്ചു.