s-madhyam

പത്തനംതിട്ട: കാറിൽ കടത്തിക്കൊണ്ട് വന്ന 25 ലിറ്റർ വ്യാജ മദ്യവുമായി തിരുവല്ല താലൂക്കിൽ കടപ്ര വില്ലേജിൽ വാലുപറമ്പിൽ താഴ്ച്ച വീട്ടിൽ ജോസഫിന്റെ മകൻ ജിജോയെ (35) എക്സൈസ് സംഘം പിടികൂടി. എക്‌സൈസ് സ്‌പെഷ്യൽ സ്​ക്വാഡ് സർക്കിൾ ഇൻസ്‌​പെക്ടർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇന്ന​ലെ രാ​വിലെ 11.15ന് തിരുവല്ല കടപ്ര തിക്കപ്പുഴയിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ജിജോയ്ക്ക് വ്യാജ മദ്യം നൽകിയ കായംകുളം സ്വദേശി ഉദീഷിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഉദീഷ് നിരവധി സ്പിരിറ്റ് കേസിലെ പ്രതിയാണ്. എക്‌സൈസ് ഇൻസ്‌​പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസെറെൻമാരായ രാധാകൃഷ്ണൻ, ശശിധരൻ പിള്ള, സി.ഇ. ഓ മാരായ ബിനുരാജ്, പ്രവീൺ, സുഭാഷ്, അനന്ദ്​ കെ.എസ്, രാജീവ്. കെ, സജിമോൻ, രതീഷ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.