പന്തളം: കുളനടയിലും കുടശനാട്ടുമുണ്ടായ അപകടങ്ങളിൽ സിവിൽ പൊലീസ് ഓഫീസറടക്കം നാലുപേർക്കു പരിക്ക്. കുളനട പനച്ചയ്ക്കൽ വിജയകുമാരി (51), ചെറുമകൾ ശ്രീക്കുട്ടി (രണ്ടര), പുന്തല പാലമൂട്ടിൽ രജിത (30) പന്തളം പൊലീസ് സ്റ്റേഷനിലെ റൈറ്റർ ഗോപകുമാർ (51) എന്നിവർക്കാണു പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. കുളനട ജംക് ഷനിലുള്ള ഹോട്ടലിലേക്ക് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറിയാണ് വിജയകുമാരി, ശ്രീക്കുട്ടി, രജിത എന്നിവർക്കു പരിക്കേറ്റത്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് സൈക്കിളുമായി ഇടിച്ചാണു പരിക്കേറ്റത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.