ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി എഞ്ചിനിയറിംഗ് കോളേജിലെ നേവൽ എൻ.സി.സി യൂണിറ്റ് വാർഷിക പരിശീലന ക്യാമ്പിൽ ചാമ്പ്യൻഷിപ്പ് നേടി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിനാണ് രണ്ടാം സ്ഥാനം. ക്യാമ്പിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സംസ്ഥാനത്ത് നേവിയുടെ എൻ.സി.സി യൂണിറ്റുള്ള ആദ്യ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനമാണ് ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജ്.