തോട്ടപ്പുഴശ്ശേരി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ കുറിയന്നൂർ തോട്ടത്ത് മഠത്തിൽ വൈശാഖിലെ എ.മാളവികയെ അഭിനന്ദിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി എത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിനൊപ്പമാണ് ആന്റോ എത്തിയത്. മാളവികയെ ഷാൾ അണിയിച്ചും മധുരം നൽകിയും ആഹ്ലാദം പങ്കുവച്ചു.
തിരുവല്ല ബിലീവേഴ്സ് ചർച്ച് സ്‌കൂളിലെ വിദ്യാർത്ഥിനിയായ മാളവിക 500 ൽ 496 മാർക്ക് നേടിയാണ് ഹ്യമാനിറ്റീസ് വിഭാഗത്തിൽ കേരളത്തിൽ ഒന്നാമതെത്തിയത്. ജില്ലാ സഹകരണബാങ്ക് പെരിങ്ങര ശാഖാ മനേജർ കെ.യു.അജിത് കുമാറിന്റെയും ചെറുകോൽ വില്ലേജ് ഓഫീസർ ആർ.സിന്ധുവിന്റെയും മകളാണ്.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണദേവി, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് സി.വി.ഗോപാലകൃഷ്ണൻ, കോയിപ്രം ബ്ലോക്ക് പഞ്ചായംഗം കെ.ആർ.രത്നകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെറിൻ, അനീഷ് കുമാർ, ബിജു.ജെ.ജോർജ്ജ്, അജിതാകുമാരി, സാറാമ്മ ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി.തോമസ്, ജോസഫ് തോമസ് എന്നിവരും സന്നിഹിതരായിരുന്നു.