ചെങ്ങന്നൂർ: ആലാ പഞ്ചായത്തിലെ ചാലുംപാടം നെല്ലുൽപ്പാദക സമിതിയും പുലിയൂർ പഞ്ചായത്തിലെ ആലുംപാടം നെല്ലുൽപ്പാദക സമിതിയും സംയുക്തമായി നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അജിത ഉദ്ഘാടനം ചെയ്തു. ആലാ പഞ്ചായത്തിലെ 64 ഹെക്ടറും പുലിയൂർ പഞ്ചായത്തിലെ 20 ഹെക്ടറും നെൽവയലിലാണ് സംസ്ഥാന സർക്കാരിന്റെ തരിശു രഹിത കേരളം പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ സമൃദ്ധി എന്നപേരിൽ കൃഷി ഇറക്കിയത്. നെല്ലുൽപ്പാദക സമിതി പ്രസിഡന്റ് വി.എസ്‌ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.വിവേക് മുഖ്യപ്രഭാഷണം നടത്തി. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി ഷൈലജ, പഞ്ചായത്ത് മെമ്പർമാരായ എൻ.മുരളീധരൻ നായർ, ബാബു കല്ലൂത്ര എന്നിവരും വി.കെ.മധുകുമാർ, നാരായണപിള്ള തോട്ടാത്തറ, രമേശ് പറമ്പുന്തറ,ടി.കെ.ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.