yogam
എൻ.ഡി.എ യുടെ നേതൃത്വത്തിൽ നിരണം പനച്ചമൂട്ടിൽ നടന്ന പ്രതിഷേധയോഗം ബി.ജെ.പി സംസ്ഥാന സമിതിയംഗം പ്രദീപ് വള്ളംകുളം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: നിരണം പഞ്ചായത്തിൽ നടന്ന സി.പി.എം അക്രമങ്ങൾക്കെതിരെ എൻ.ഡി.എ യുടെ നേതൃത്വത്തിൽ പനച്ചമൂട്ടിൽ പ്രതിഷേധയോഗം നടത്തി. ബി.ജെ.പി സംസ്ഥാന സമിതിയംഗം പ്രദീപ് വള്ളംകുളം ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ നിരണം പഞ്ചായത്ത് ചെയർമാൻ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. പി.സി.ഹരി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.എസ്. മോഹനൻ ആഞ്ഞിലിത്താനം, ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശ്യാം മണിപ്പുഴ, ഷിബു പന്തപ്പാട്, സുമേഷ്, അജികുമാർ എന്നിവർ പ്രസംഗിച്ചു.