s-anumodanam
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാളവിക എ യെ സഭാ പരമാധ്യക്ഷൻ അഭി. മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുമോദിച്ചപ്പോൾ

തിരുവല്ല : സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ മാളവിക എ യെ സഭാ പരമാദ്ധ്ക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അനുമോദിച്ചു. സെന്റ് തോമസ് കമ്മ്യൂണിറ്റിയിലെ സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കാഷ് അവാർഡും ഫലകവും നൽകിയാണ് മാളവികയെ ആദരിച്ചത്. വിദ്യാർത്ഥികളുടെ പരിശ്രമവും പഠനവും മാത്രമല്ല, കുടുംബത്തിലെ സാഹചര്യവും മാതാപിതാക്കളുടെ പിന്തുണയും നല്ല വിജയം കൈവരിക്കാൻ ആവശ്യമായ ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു നല്ല സാഹചര്യം ഉണ്ടാക്കിക്കൊടുത്ത മാളവികയുടെ മാതാപിതാക്കളെയും അദ്ദേഹം അനുമോദിച്ചു. ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥിനിയായ മാളവികയെ മികച്ച വിജയം കൈവരിക്കാൻ സഹായിച്ച സ്‌കൂൾ അധികൃതരേയും അദ്ധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ സഭാ സെക്രട്ടറി റവ. ഫാ. ഡോ.ഡാനിയൽ ജോൺസൺ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജർ റവ.ഫാ.സിജോ പന്തപ്പള്ളിൽ, എഡ്യൂക്കേഷൻ ബോർഡ് അംഗം എൻ എം ജോർജ്, സ്‌കൂൾ പ്രിൻസിപ്പൽ ഷേർളി തോമസ്, സഭാ മിഷൻസ് ഡറക്ടർ ഡോ.സിനി പുന്നൂസ്, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ ലെനി ജോമോൻ, മാളവികയുടെ മാതാപിതാക്കൾ, സഹോദരി എന്നിവർ പങ്കെടുത്തു.