പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പളളിയിലെ പ്രധാന പെരുന്നാൾ ഏഴ്, എട്ട് തീയതികളിൽ നടക്കും. എട്ടിനാണ് പ്രസിദ്ധമായ ചെമ്പെടുപ്പ്. ഒാർമ്മപ്പെരുന്നാൾ മേയ് ഒന്നിന് ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെ ദേശീയ തീർത്ഥാടന പദ്ധതിയിൽ ഉൾപ്പെട്ടതാണ് സെന്റ് ജോർജ് ഒാർത്തഡോക്സ് പളളി. ഇന്ന് രാവിലെ ഏഴിന് മൂന്നിൻമേൽ കുർബാന. തുടർന്ന് ഇടവകദിനവും കുടുംബസംഗമവും ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പത്തിന് സൺഡേ സ്കൂൾ കുട്ടികൾക്ക് സഞ്ജു പി. ചെറിയാൻ ക്ളാസെടുക്കും. ഏഴിന് രാവിലെ ഒൻപതരയ്ക്ക് പൊന്നിൻകുരിശ് സമർപ്പണം. തുടർന്ന് സെന്റ് ജോർജ് ഷ്രൈൻ എഴുന്നെളളിപ്പ്. വൈകിട്ട് നാലരയ്ക്ക് പദയാത്രികർക്ക് ജംഗ്ഷനിൽ സ്വീകരണം. തുടർന്ന് കുര്യാക്കോസ് മാർ ക്ളിമ്മിസ്, ഡോ. ജോസഫ് മാർ ദിവാന്നാസിയാേസ്, ഡോ. യോഹനോൻ മാർ ദീയസ്തോറോസ് എന്നിവരുടെ കാർമ്മികത്വത്തിൽ സന്ധ്യാനമസ്കാരം. എട്ടിന് രാവിലെ ആറിന് ചെമ്പിൽ അരിയിടീൽ. പതിനൊന്നിന് തീർത്ഥാടകസംഗമം. സഭാഗുരുരത്നം ഫാ.ഡോ.ടി. ജെ. ജോഷ്വായ്ക്ക് ഒാർഡർ ഒഫ് സെന്റ് ജാേർജ് ബഹുമതി നൽകി ആദരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പെടുപ്പ് റാസ.
വാർത്താസമ്മേളനത്തിൽ വികാരി .ഫാ. വർഗീസ് കളീക്കൽ, ട്രസ്റ്റി അഡ്വ. ബാബുജി കോശി, പബ്ളിസിറ്റി കൺവീനർ കെ.പി.സാംകുട്ടി, ജേക്കബ് ജോർജ് കുറ്റിയിൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു.