കോഴഞ്ചേരി : സി.ബി.എസ്.സി. പ്ലസ്ടു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാളവികയുടെ കുറിയന്നൂരിലെ വീട്ടിലെത്തി വീണാ ജോർജ്ജ് എം.എൽ.എ അനുമോദിച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥിനിയായ മാളവിക കുറിയന്നൂർ തോട്ടത്തുമഠം വൈശാഖത്തിൽ അജിത് കുമാറിന്റെയും (മാനേജർ, ജില്ല സഹകരണ ബാങ്ക് , പെരിങ്ങര), സിന്ധുവിന്റെയും (വില്ലേജ് ഓഫീസർ, ചെറുകോൽ) മകളാണ്. ഇംഗ്ലീഷ് സാഹിത്യപഠനത്തിലും സിവിൽ സർവീസിലും മികച്ച വിജയം നേടുകയെന്നതാണ് അഭിലാഷമെന്ന് കുട്ടിപറഞ്ഞു.