arun-prakash
അരുൺ പ്രകാശ്

കോഴഞ്ചേരി : പതിനൊന്ന് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറന്മുള പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി, അണക്കര പാലത്തറയിൽ ചെല്ലപ്പന്റെ മകൻ അരുൺ പ്രകാശ് (26) നെയാണ് ആറന്മുള പൊലീസ് ഇൻസ്‌​പെക്ടർ അരുൺ കുമാർ.എസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രണ്ടര വർഷം മുമ്പ് ആറന്മുള കുറിച്ചിമുട്ടത്ത് ബന്ധുവിന്റെ വീട്ടിൽ വിരുന്നുവന്ന അരുൺകുമാർ പെൺകുട്ടിയെ പീഢിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെതുടർന്ന് ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് അണക്കരയിലുള്ള വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് അരുൺ പ്രകാശിനെ അറസ്റ്റു ചെയ്തത്. ഇയാളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ. ഹുമയൂൺ, സി.പി.ഒമാരായ സന്തോഷ്, വിപിൻരാജ് സി.ആർ. എന്നിവരും ഉണ്ടായിരുന്നു.