പന്തളം: പന്തളം ടൗൺ പാർവതി ബാലഗോകുലത്തിന്റെ വൈശാഖമാസ കളരിയും ഗോകുലവാർഷികവും രക്ഷാകർത്തൃസമ്മേളനവും യക്ഷിവിളക്കാവ് സരസ്വതി മണ്ഡപത്തിൽ നടന്നു.രാവിലെ 10ന് വൈശാഖ മാസകളരി സിനിമാതാരം ഹരിശങ്കർ ഉദ്ഘാടനം ചെയ്തു.തുടർന്ന് ബാലഗോകുലം പത്തനംതിട്ട മേഖലാ സംഘടനാ കാര്യദർശി ഗിരീഷ് ചിത്രശാല, യുവ ചിത്രകാരൻ വരുൺ രാജ് എന്നിവർ ക്ലാസുകൾ നയിച്ചു. ഗോകുലവാർഷികവും രക്ഷാകർത്തൃസമ്മേളനവും ബാലഗോകുലം സംസ്ഥാന സമിതി അംഗം കെ. ബൈജുലാൽ ഉദ്ഘാടനം ചെയ്തു. ഗോകുല സമിതി അദ്ധ്യക്ഷൻ അദ്വൈത് അർ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹേഷ് കൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം ജില്ലാ സെക്രട്ടറി ആർ ശരവണനും ചുമതല പ്രഖ്യാപനം കെ ബൈജുലാലും നിർവഹിച്ചു. രക്ഷാധികാരി പദ്മകുമാരി ടീച്ചർ, ശോഭാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.