തിരുവല്ല: തിരുവല്ല റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രളയബാധിതർക്ക് അഞ്ചാമത്തെ വീട് നിർമ്മിച്ചു നൽകി. നിരണം വടക്കേ ചാലയിൽ ബാബു തോമസിനും കുടുംബത്തിനുമാണ് വീട് നൽകിയത്. താക്കോൽദാനം റോട്ടറി ഡിസ്ട്രിക് ഗവർണൽ ഇ.കെ.ലൂക്ക് നിർവ്വഹിച്ചു പ്രസിഡന്റ് ഷാജി വർഗീസ്, ഡിസ്ട്രിക് പ്രോജക്ട് ചെയർമാൻ മാത്യൂസ് കെ. ജേക്കബ്, ബാബുമോൻ, സക്കറിയാ ടി.ദാനിയേൽ, കെ.സി.മാത്യു, എം.ടി.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. റോട്ടറി ക്ലബ്ബ് പ്രളയബാധിതർക്കായി ഈ വർഷം 6 പുതിയ വീടുകൾ നിർമിക്കും. ഭാഗീകമായി കേടുപാടുകൾ സംഭവിച്ച അഞ്ച് വീടുകളുടെ പുനർനിർമ്മാണവും നടത്തും.