കൊടുമൺ: ചന്ദനപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്ക ദേവാലയത്തിലെ പെരുന്നാളിന്റ ഭാഗമായി ക്രിസ്തുരാജന്റെയും വേളാങ്കണ്ണി മാതാവിന്റയും തിരുസ്വരൂപ പ്രതിഷ്ഠയും രാത്രി റാസയും ഇന്ന് നടക്കും. വൈകിട്ട് ആറിന് തിരുസ്വരൂപം എഴുന്നെള്ളിപ്പ്. 6.30 ന് പത്തനംതിട്ട രൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ സന്ദേശം നൽകും.ഏഴിന് തിരുസ്വരൂപ പ്രതിഷ്ഠ. തുടർന്ന് പെരുന്നാൾ റാസ ദേവാലയത്തിൽ നിന്ന് പുറപ്പെട്ട് സെന്റ് ജോർജ് കുരിശടി, തുണ്ടിയിൽ പടി വഴി അങ്ങാടിക്കൽ വടക്ക് എത്തും. റാസയ്ക്ക് അങ്ങാടിക്കൽ വടക്ക് വായനശാല ജംഗ്ഷനിൽ രാത്രി എട്ടിന് സ്വീകരണം നൽകും. തുടർന്ന് ദേവാലയത്തിലേക്ക് പുറപ്പെടും. ഏഴിന് രാവിലെ ആറിന് ദേവാലയത്തിന്റെ നാല് ദിക്കുകളിൽ നിന്ന് ചെമ്പെടുപ്പ്. 8.30 ന് തീർത്ഥാടകർക്ക് സ്വീകരണം. രൂപതാ അദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം. 8.30 ന് ആഘോഷ കുർബാന. 10.30ന് പ്രാർത്ഥനയും നിയോഗ സമർപ്പണവും. ഫാ.മാർട്ടിൻ പുത്തൻവീട്, ഫാ.തോമസ് നെടുംമാംകുഴി, ഫാ.തോമസ് പടിപ്പുരക്കൽ, ഫാ.റോബിൻ കതളിവിളയിൽ എന്നിവർ കാർമികത്വം വഹിക്കും. ഉച്ചക്ക് 12ന് കുട പ്രദക്ഷിണം. 12.30ന് വെച്ചൂട്ട്. മൂന്നിന് ചന്ദനപ്പള്ളി ചെമ്പെടുപ്പ് റാസ.