3
പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്​കൂളിൽ നടന്ന സ്റ്റുഡന്റ്​സ് കേഡറ്റുകളുടെ സമ്മർ വെക്കേഷൻ ക്യാമ്പിന്റെ സമാപന സമ്മേളനം കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കോഴ​ഞ്ചേരി : പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്​കൂളിൽ ഒരാഴ്ചക്കാലമായി നടന്നുവന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സമ്മർ വെക്കേഷൻ ക്യാമ്പ് സമാപിച്ചു. കെ.എസ്.എഫ്.ഇ. ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്വാർഡ്യൻ എസ്.പി.സി. പ്രസിഡന്റ് കെ.ജി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി മുഖ്യ പ്രഭാഷണം നടത്തി. കോയിപ്രം പൊലീസ് ഇൻസ്‌​പെക്ടർ ആർ.പ്രകാശ് , പഞ്ചായത്തംഗം ഷിബു കുന്നപ്പുഴ, വിനീത് വി. (ഡ്രിൽ ഇൻസ്‌​പെക്ടർ), സീനിയർ അസി. വി.ആർ. ഉഷ, എസിപിഒ ബിന്ദു കെ.നായർ, ഹെഡ്മാസ്റ്റർ എസ്. രമേശ് എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് കെയർ, യോഗ, മോട്ടിവേഷൻ ക്ലാസുകൾ, പി.ടി പരേഡ് തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പിൽ നടന്നു. ക്യാമ്പ് ദിവസങ്ങളിൽ കോഴഞ്ചേരി ഗവൺമെന്റ് ഹോസ്പിറ്റലും സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയകുമാർ വല്ലൂഴത്തിൽ , ഡോ. റോബിൻ മാത്യു എന്നിവർ ക്ലാസുകളെടുത്തു. പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്​കൂളിൽ നടന്ന സ്റ്റുഡന്റ്​സ് കേഡറ്റുകളുടെ സമ്മർ വെക്കേഷൻ ക്യാമ്പിന്റെ സമാപന സമ്മേളനം കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.