പത്തനംതിട്ട : മിനി സിവിൽ സ്റ്റേഷനു സമീപമുള്ള ജോതി ഷട്ടിൽ ബാഡ്മിന്റൻ ഇൻഡോർ കോർട്ട് നവീകരിച്ചു.ആധുനിക സജ്ജീകരണമുള്ള കോർട്ടിന്റെ ഉദ്ഘാടനം ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു മാസമായി നടന്നു കൊണ്ടിരുന്ന കോച്ചിംഗ് ക്യാമ്പിന്റെ സമാപനവും ഇതോടൊപ്പം നടന്നുയോഗത്തിൽ ബാഡ്മിന്റൻ അസോസിയേഷൻ സെക്രട്ടറി ടി.ആർ രാജേഷ്,ടി.ടി,സാദിക്, പുരുഷോത്തമൻ, നിഷാദ്, സ്വാമിനാഥൻ തുടങ്ങിയവർ സംസാരിച്ചു കോച്ചിംഗ് ക്യാമ്പിനെ സംബന്ധിച്ച് പ്രിൻസ്,ഹരി നാരായണൻ തുടങ്ങിയവർ കുട്ടികളുടെ കഴിവുകളെ വിലയിരുത്തി തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സൗഹാർദ്ദ മത്സരങ്ങളും നടന്നു.പത്തു ലക്ഷം രൂപ മുടക്കിയാണ് കോർട്ട് നവീകരിച്ചത്.