പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ ദേവിക്ക് ആയിരങ്ങൾ പൊങ്കാല അർപ്പിച്ചു .
ദേവിയുടെ തിരുനാളായ മേടമാസത്തിലെ ഭരണിനാളിലാണ് ഭക്തർ പൊങ്കാല അർപ്പിക്കുന്നത്. ഭണ്ഡാര അടുപ്പിലേക്ക് മേൽശാന്തി വിനോദ് എച്ച്. നമ്പൂതിരി അഗ്നി പകർന്നു. തുടർന്ന് ഭക്തരുടെ പൊങ്കാല അടുപ്പിലേക്കും പകർന്നു നൽകി. തുടർന്ന് നിവേദ്യം സ്വീകരിക്കാനായി ദേവിയുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. പൊങ്കാല അടുപ്പുകൾ കുരമ്പാല ജംഗ്ഷൻ വരെ നീണ്ടു.