yogam
ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ബി.ജെ.പി തിരുവല്ല നിയോജകമണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രൻ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യോഗം വിലയിരുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രസന്നകുമാർ കുറ്റൂർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പ്രതാപചന്ദ്ര വർമ്മ മുഖ്യ പ്രഭാഷണം നടത്തി. വിനോദ് തിരുമൂലപുരം, എം.ഡി ദിനേശ് കുമാർ, സുരേഷ് ഓടക്കൽ, മണി എസ്, ഉണ്ണികൃഷ്ണൻ പരുമല, പി.എസ് മനോഹരൻ, ആർ. നിതീഷ് എന്നിവർ പ്രസംഗിച്ചു.