തിരുവല്ല: എസ്.എൻ.ഡി.പി യോഗം 434-ാം നിരണം ശാഖയുടെ തെറ്റാലിയ്ക്കൽ ശ്രീഭദ്രകാളി, ശ്രീദുർഗ ഗുരുദേവ ക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠാവാർഷികത്തിന്റെയും തിരുവുത്സവത്തിന്റെയും ഭാഗമായി ഭക്തജനങ്ങൾ പൊങ്കാല അർപ്പിച്ചു. തിരുവല്ല എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അനിൽ എസ് ഉഴത്തിൽ ഭദ്രദീപം തെളിയിച്ച് പൊങ്കാല ഉദ്ഘാടനം ചെയ്തു. കണ്ണൻ ശാന്തി പൊങ്കാല അടുപ്പിൽ അഗ്നി പകർന്നു. ശാഖ സെക്രട്ടറി എം.കെ. ഓമനക്കുട്ടൻ, ഭാരവാഹികളായ പി.എൻ. ബാലക്യഷ്ണൻ, അഭിലാഷ് കോയിത്തോട്ടത്ത്, ത്യാഗരാജൻ മുട്ടേച്ചിറ, പുഷ്പാംഗദൻ വെങ്ങാഴിയിൽ, ഷാജി പുല്ലുവള്ളിൽ, അനിൽകുമാർ തോട്ടുമടയിൽ, വാസുദേവൻ ഉപ്പുക്കേരിൽ, ശിവപ്രസാദ് മോടിശേരിൽ എന്നിവർ പ്രസംഗിച്ചു.