തിരുവല്ല: അക്ഷയതൃതീയ ദിനാഘോഷത്തോടനുബന്ധിച്ചു തിരുവല്ല ജോയ്ആലുക്കാസിൽ ഐശ്വര്യത്തിന്റെ പ്രതീകമായ ഏഴുതിരിയിട്ട നിലവിളക്കു തെളിയിച്ചു അക്ഷയതൃതീയയെ വരവേറ്റു. മുൻസിപ്പൽ 13 വാർഡ് കൗൺസിലർ റീന മാത്യു, വള്ളംകുളം നാഷണൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസും എച്ച്.എം അസോസിയേഷൻ സംസ്ഥാന വനിതാ മേധാവിയുമായ ആശ ലത, എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ അജിത ഹരികൃഷ്ണൻ, ടച്ച് ആൻഡ് ഗ്ലോ ബ്യൂട്ടിപാർലർ ഉടമ അമ്പിളി തോമസ്, പെറ്റൽസ് ബ്യൂട്ടിപാർലർ ഉടമ രേഖ ബിജു, പിയാത്തോ സ്റ്റുഡിയോ ഉടമ ലീല ബോബി, ഉപഭോക്താവ് ബിന്ദു.ടി.എസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ചടങ്ങിൽ ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജ്വല്ലറി മാനേജർ ഷിനു തോമസ്, അസിസ്റ്റൻറ് മാനേജർ അരുൺകുമാർ ടി.എം, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ്, അസിസ്റ്റന്റ് മാനേജർ വിജയ് പോൾ, പി.ആർ.ഓ. ടി.സി.ലോറൻസ് എന്നിവർ പങ്കെടുത്തു.