അടൂർ : വിവിധ പ്രദേശങ്ങളിൽ അനധികൃതമായി മണ്ണ് കടത്തിയ ഒൻപത് ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പാസില്ലാതെ കടത്തികൊണ്ടുവന്ന നാല് പാറ ലോറികളും ഡി.വൈ.എസ്.പി കെ.എ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു.ഇതുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. പഴകുളം, പയ്യനല്ലൂർ, കരുവാറ്റ, ഇളമണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് പച്ചമണ്ണ് കടത്തിയ ടിപ്പർ ലോറികൾ പിടിച്ചെടുത്തത്.പൂഴിക്കാട് സജിത്ത് ഭവനിൽ സജിത്കുമാർ, വള്ളികുന്നം സ്വദേശികളായ സിറിൽ ഭവനിൽ സിറിൽ , പൊന്നാലയത്ത് വീട്ടിൽ ഷൈജു ചന്ദ്രൻ, നൂറനാട് സ്വദേശികളായ താഴേത്തിൽ ദിനു, പുത്തൻപുര വടക്കേതിൽ ഷൈജു, ഉളവക്കാട് ആതിര ഭവനിൽ ശശിധരൻ, തിരുനൽവേലി ശിവഗിരി സ്വദേശി വേലൻ കണ്ണി, പ്രമാടം തറയിൽ വീട്ടിൽ സുധീഷ്, പെരിങ്ങനാട് പാലുതുണ്ടിൽ ശരൺ, പറക്കോട് ചരുവിൽ പുത്തൻവീട്ടിൽ വിജേഷ് , നൂറനാട് പാലമേൽ കല്ലുവിളവീട്ടിൽ ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. റെയ്ഡിൽ സി.പി.ഒ മാരായ ബിജു, ശരത്,സുനിൽ,റാം മോഹൻ എന്നിവർ പങ്കെടുത്തു.