ചെങ്ങന്നൂർ: ആലാ പെണ്ണുക്കര വടക്ക് ബാബുസദനത്തിൽ പി സി.കുട്ടപ്പന്റെ മകൻ എ.കെ സലിൻ ബാബു ( എൽ ഐ.സി ചെങ്ങന്നൂർ ഓഫിസിലെ ഡവലപ്‌മെന്റ് ഓഫിസർ- 54) നിര്യാതനായി.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. എൽ. ഐ.സി റിക്രിയേഷൻ ക്ലബ് സെക്രട്ടറി, എൽ.ഐ.സി .ഡവലപ്‌മെന്റ് അസോസിയേഷൻ കോട്ടയം ഡിവിഷൻ മുൻജോയിന്റ് സെക്രട്ടറി, കെ.പി.എം.എസ് 871 -ാം നമ്പർ ശാഖാ സെക്രട്ടറി, യൂണിയൻ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മുണ്ടക്കയം ബംഗ്‌ളാവുകുന്നിൽ കുടുംബാംഗമായ ബി.വി അനിത (സബ് രജിസ്ട്രാർ മാന്നാർ ). മക്കൾ: പാർവ്വതി, ലക്ഷ്മി, നിരഞ്ജൻ എസ്.ബാബു.