ഇളമണ്ണൂർ:തമിഴ്നാട്ടിൽ നിന്ന് വന്ന മിനി ലോറി നിറുത്തിയിട്ട മിനിലോറിയിലിടിച്ച് ഡ്രൈവറുടെ സഹായി മരിച്ചു . തമിഴ്നാട് തിരുനെൽവേലി ശിവഗുരുനാഥപുരം 17 -6-77-1 ൽ തിരുമലൈ ആണ്ടവർ കോവിൽ സ്ട്രീറ്റിൽ ചെല്ലപ്പയുടെ മകൻ കുമാർ (44) ആണ് മരിച്ചത്. തിരുനെൽവേലി സ്വദേശി രാമർ (35), ഡ്രൈവർ ഉച്ചിമകാളി ,നിറുത്തിയിട്ട മിനിലോറിയുടെ ഡ്രൈവർ കാശിരാജൻ എന്നിവർക്ക് പരിക്കേറ്റു.ഇവർ വിവിധ ആ ശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ നാലിന് കെ.പി റോഡിൽ മരുതിമൂട് പള്ളിക്ക് കിഴക്കായിരു ന്നു അപകടം. കായംകുളത്തേക്ക് കോഴിയുമായി പോയതായിരുന്നു തമിഴ് നാട്ടിൽ നിന്നുള്ള ലോറി. അടൂരിൽ നിന്ന് ഫയർഫോഴ്സ് എത്തി മിനിലോ റി വെട്ടിപ്പൊളിച്ചാണ് കുമാറിനെ പുറത്തെടുത്തത്.