ddp
കോഴഞ്ചേരി സ്റ്റേഡിയത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്റും സംഭരണ കേന്ദ്രവും ഡി.ഡി.പി.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും സന്ദർശിക്കുന്നു.

കോഴഞ്ചേരി :ജനജീവിതം ദുസഹമാകുന്നു തരത്തിൽ വഴിവക്കുകളിലും മറ്റും കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഡി.ഡി.പി യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്, മാമ്മൻ കൊണ്ടൂർ ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ബസ് സ്റ്റാന്റ് ,മാർക്കറ്റ്, കോഴഞ്ചേരി പാലത്തിന് സമീപമുള്ള ചന്തക്കടവ് ,വണ്ടിപേട്ട ,മാലിന്യ സംസ്‌കാരണ പ്ലാന്റ്' സ്ഥാപിച്ചിട്ടുള്ള ഗ്രാം പഞ്ചായത്ത് സ്റ്റേഡിയം തുടങ്ങിയ പ്രദേശങ്ങളിലാണ് സംഘം പ്രധാനമായും സന്ദർശനം നടത്തിയത്. വിശദമായ റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് നൽകുമെന്ന് ഡി.ഡി.പി .ട സൈമ അറിയിച്ചു.വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് അവർ പറഞ്ഞു. ഡി.ഡി.പി .എസ്.സൈമയെ കൂടാതെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ ,അംഗം ജോമോൻ പുതു പറമ്പിൽ, എം.എ.ജോസഫ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. സ്റ്റേഡിയത്തിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും ഇവർ പരിശോധന നടത്തി.